Saturday, December 29, 2007

Unni paranjathupoele

ഉണ്ണി പറഞ്ഞതുപോലെ.ഏതായാലും എല്ലാവരും കാണുന്ന ഒരിടമാണ്‌. എന്നാലിനി ഞാനെഴുതുന്നതു വായിപ്പിക്കാനൊരു ചാന്‍സായി. മുമ്പൊക്കെ ഇടയ്ക്കെങ്കിലും ഞാനെഴുതുന്നതു വായിച്ചു കേള്‍പ്പിക്കുമായിരുന്നു. അതിനായി സാമ ദാന ഹേമ ദണ്ഡങ്ങളെല്ലം പ്രയോഗിച്ചിരുന്നു. പക്ഷേ നമ്പിയാരു പറഞ്ഞ പാണ്ടന്‍ നായുടെ അവസ്ഥയാണിപ്പോള്‍; പണ്ടേപ്പോലെ ഫലിക്കുന്നില്ല. മിഠായി കാട്ടിയാല്‍ കുട്ടികള്‍ പറയും, "അതിന്റെ കൂടെ മൂത്തമ്മാവന്റെ കഥയുമുണ്ടെങ്കില്‍ വേണ്ട". ചിലരൊക്കെ എന്നെക്കാണുമ്പോഴെ, സ്ഥലം വിടാനുള്ള ഒഴികഴിവുകള്‍ ആലോചിച്ചുതുടങ്ങി. ഇനിയിതേയുള്ളു രക്ഷ,കുടുംബയോഗത്തിലാണെങ്കില്‍ ഭരണം പിള്ളേരടെയായേപ്പിന്നെ, പൈലോച്ചേട്ടന്‍ പറഞ്ഞതുപോലെ, പച്ച തൊടീക്കണില്ല. അരക്കൈ നോക്കിയിട്ടും അരവണപ്പായസം കിട്ടാതെ വന്നപ്പോള്‍ ബാര്‍ബര്‍ നാരായണസ്വാമി 1964-ല്‍ പറഞ്ഞതുപോലെ, "ഒരുകൈ നോക്കീട്ടു തന്നെ കാര്യം!".പിന്നെ ഒരു കാര്യം, ഈ പ്രസിദ്ധീകരണം സ്വതന്ത്രമാണ്‌. തികച്ചും, സ്വാശ്രയം. തോന്നീതു പറയും എഴുതും. ഇതില്‍ പ്രസിദ്ധീകരിക്കുന്നതൊക്കെ, അതാതു കഥ എഴുതിയ ആളിന്റെ തോന്നിയവാസം. ഞങ്ങള്‍ക്ക്‌ അക്കാര്യത്തില്‍ യാതൊരു ഉത്തരവാദിത്വവുമില്ല. വേണെങ്കില്‍ വായിച്ചാല്‍ മതി (ടീവീ ചാനലുകാര്‍ പറയുന്നതുപോലെ.)(ഊള)ചാക്കോ എന്ന മണ്മറഞ്ഞ അവധൂതന്‍ പറയാറുള്ളതുപോലെ ചെവിയുള്ളവന്‍ കേള്‍ക്കട്ടെ, അല്ലാത്തവര്‍ അനുഭവിക്കട്ടെ, എനിക്കെന്താ. ആര്‍ക്കുപറ്റി, അവര്‍ക്കുപറ്റി.ഉദ്ധരിക്കപ്പെടാന്‍ ഇനിയും പലരുമുണ്ട്‌. (പണ്ടാരന്‍) ഗോപാലന്‍, ഓന്റെ തള്ള, മംഗലത്തെ പിള്ളച്ചേട്ടന്‍, പാനാമ്പുഴ, ഔസേപ്പുചേട്ടന്‍, മാതുച്ചേട്ടന്‍, കുഞ്ഞുകറമ്പന്‍, കുഞ്ഞുപെണ്ണ്‌, കുഞ്ഞുദേവസ്യാച്ചന്‍, കൊച്ചുബാവാ സൈബ്‌, പി.പി.കെ, നമ്പാടന്‍, നായനാര്‍, ചാഴികാടന്‍, ഉമ്മന്‍ ചാണ്ടി ... ... സായിപ്പു പറഞ്ഞതു പോലെ ലിസ്റ്റ്‌ അവിടെ വരെയെത്തിയാല്‍ കഴിഞ്ഞുവെന്നര്‍ത്ഥം. ഇതെഴുതിയതാരാണെന്നറിയണമെങ്കില്‍, കുട്ടിയമ്മാവന്‍ പറഞ്ഞതു പോലെ.... ....

Oru kathha PaRayoo.

കാഥികരേ ഇതിലെ ഇതിലേ. സൂനുവിന്റെ ഉത്സാഹത്തില്‍ തുടങ്ങിയിട്ടുള്ള Kooraappillil എന്ന ബ്ലോഗിനുവേണ്ടി എഴുതുക.പടുപാട്ടൊന്നു പാടാത്ത കഴുതയില്ല. അതുപോലെ ഒരുകഥ പറയാന്‍ കഴിയാത്ത മനിസനില്ല. മറ്റൊരാള്‍ വായിച്ചാല്‍ കൊള്ളാമെന്നു തൊന്നുതെന്തെങ്കിലും നിങ്ങള്‍ക്കു തോന്നിയാല്‍ എഴുതി എനിക്കയക്കൂ. ഈ-മെയില്‍, സാദാ മെയില്‍, ഏതിലുമാവാം. കാണുമ്പോള്‍ കയ്യില്‍ത്തന്നാലും, മറ്റൊരാള്‍ വശം കൊടുത്തുവിട്ടാലും കൊള്ളാം. ചെറുതെങ്കില്‍ ഫോണിലൂടെ വായിച്ചാലും മതി.അവസരം കിട്ടാതെ പറയാനുള്ളതു മനസ്സിലിരുന്നു വിങ്ങിപ്പൊട്ടുന്നവര്‍ക്കുംമറ്റുള്ളവരെ ചിരിപ്പിക്കാന്‍ നാക്കുചൊറിയുന്നവര്‍ക്കുംവായനയ്ക്കിടയില്‍ കണ്ടെത്തിയ മണിമുത്തുകള്‍ എടുത്തു സൂക്ഷിക്കുന്നവര്‍ക്കുംസുവര്‍ണ്ണാവസരം.ഇംഗ്ലീഷിലോ മലയാളത്തിലോ മംഗ്ലീഷിലോ എഴുതിക്കോളൂ.

K.K. Chandrasekhar, Vaishnavi, #49, Vivekananda Street, Udayanagar, Bangalore 560016. e-mail ID kavibalendu@gmail.com


Anybody can write at least one good story, just like the saying, any donkey can sing one good song.
If you have a story to tell, but feel shy to send it to magazines, send it to me or Sunu. We will post it in this blog, for all Koorappilly and few others to read.
Write anything, send in any manner.